Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : England Women Vs South Africa Women

ലോ​റ​യ്ക്ക് സെ​ഞ്ചു​റി; ഇം​ഗ്ല​ണ്ടി​ന് 320 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ഗോ​ഹ​ട്ടി: ഐ​സി​സി വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് 320 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വാ​ർ​ഡി​ന്‍റെ ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 319 റ​ണ്‍​സെ​ടു​ത്തു. ഓ​പ്പ​ണ​റാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ലോ​റ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി ക​ളം നി​റ​ഞ്ഞു. 143 പ​ന്തു​ക​ൾ നേ​രി​ട്ട ലോ​റ നാ​ല് സി​ക്സും 20 ഫോ​റും ഉ​ൾ​പ്പെ​ടെ 169 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

ഓ​പ്പ​ണ​റാ​യ ത​സ്മി​ൻ ബ്രി​ട്ട്സും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 65 പ​ന്തി​ൽ 45 റ​ണ്‍​സെ​ടു​ത്താ​ണ് ബ്രി​ട്ട്സ് ക​ളം​വി​ട്ട​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 116 റ​ണ്‍​സി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്. മ​രി​സാ​ൻ കാ​പ് 42 റ​ണ്‍​സും ക്ലോ ​ട്ര​യോ​ണ്‍ പു​റ​ത്താ​കാ​തെ 33 റ​ണ്‍​സും നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യ സോ​ഫി എ​ക്ലെ​സ്റ്റോ​ണ്‍ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ലോ​റ​ൻ ബെ​ൽ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Latest News

Up